ഒരു ദശലക്ഷത്തിലധികം പേർ ബയോ-മെട്രിക് സ്കാൻ പൂർത്തിയാക്കി

0
41

കുവൈറ്റ് സിറ്റി: ഈ വർഷം മെയ് മുതൽ ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം കുവൈറ്റിൽ പൗരന്മാരും താമസക്കാരും ഉൾപ്പടെ ഒരു ദശലക്ഷത്തിലധികം പേർ ബയോമെട്രിക് വിവരങ്ങൾ നൽകി . പുതിയ സംവിധാനം എല്ലാ അതിർത്തി ക്രോസിംഗുകളിലും സുഗമമായി പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബയോമെട്രിക് സ്കാൻ ശേഖരിക്കുന്ന  നിയുക്ത കേന്ദ്രങ്ങൾ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നുണ്ട്.  കുവൈറ്റിൽ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിയും ബയോ-മെട്രിക് ഫിംഗർപ്രിന്റ് പ്രോജക്റ്റ്  ഡാറ്റാബേസിൽ വിവരം നൽകണം.