ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ജീവനക്കരായ പ്രവാസികളുടെ അടുത്ത ബന്ധുക്കൾക്ക്കുടുംബ വിസ അനുവദിച്ചേക്കും

0
20

കുവൈറ്റ് സിറ്റി:  ആരോഗ്യ മന്ത്രാലയത്തിൽ മെഡിക്കൽ ജീവനക്കരായ പ്രവാസികളുടെ അടുത്ത ബന്ധുക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടുംബ വിസ അനുവദിക്കുവാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ജീവനക്കാരുടെ  ഭാര്യ, മക്കൾ എന്നിവർക്ക് വിസ അനുവദിക്കുമെന്നാണ് അൽ-സിയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തത്. മെഡിക്കൽ ജീവനക്കാരുടെ അടുത്ത കുടുംബാംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അഭ്യർത്ഥന  ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദ് അംഗീകരിച്ചതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. അതുമാത്രമല്ല, ഘട്ടം ഘട്ടമായി മറ്റു വിഭാഗങ്ങൾക്കും വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് സൂചന ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു . എന്നാൽ ഇത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും പുറത്തു വന്നിട്ടില്ല