ഗള്‍ഫ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ശ്മശാനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം

0
16

1990-1991 ഗള്‍ഫ് യുദ്ധത്തിൽ മരിച്ചവരെ      അടക്കംചെയ്ത  സ്ഥലങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇറാഖ് അധികൃതര്‍ പാരിതോഷികം പ്രഖ്യാപിച്ചു. കുവൈത്തിലോ ഇറാഖിലോ കാണാതായ ആളുകളുടെ മൃതദേഹങ്ങള്‍ അടക്കംചെയ്ത സ്ഥലങ്ങളെ കുറിച്ച് അറിവുള്ള ആര്‍ക്കും മുന്നോട്ടുവരാമെന്ന് ഇറാഖി പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഓഗസ്റ്റ് 27 ഞായറാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം എത്രയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിദേശത്തുള്ള ഇറാഖി എംബസികളെയോ കോണ്‍സുലേറ്റുകളെയോ അറിയിക്കുകയോ ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ ഇ-മെയിലിലൂടെയോ ആശയവിനിമയം നടത്തുകയോ ചെയ്യാം. ഉപയോഗപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.