കുവൈത്ത് സിറ്റി : നാട് കടത്തപ്പെടുന്ന പ്രവാസികൾ വിരലടയാളത്തിൽ കൃതിമം നടത്തി കുവൈറ്റിലേക്ക് തിരികെ വരുന്നത് തടയുവാൻ പുതിയ സംവിധാനം സജ്ജമാക്കുന്നു. സെപ്റ്റംബർ 3 ഞായറാഴ്ച മുതൽ ഇത് പ്രവർത്തിച്ച് തുടങ്ങും.
നിലവിൽ ഇവരുടെ വിരലടയാളം മാത്രം ശേഖരിച്ചു കൊണ്ടാണ് നാട് കടത്തുന്നതെങ്കിൽ ഇതിൽ ആജീവാനന്ത പ്രവേശന വിലക്ക് ഏർപ്പടുത്തുനന പ്രവാസികളുടെ വിരലടയാളത്തിന് പുറമെ , കണ്ണ് , മുഖം മുതലായ ബയോ മെട്രിക് വിവരങ്ങളും രേഖപ്പെടുത്തും. നിലവിലെ സംവിധാനത്തിൽ നാട് കടത്തപ്പെട്ടവർ വിരലുകളിൽ പ്ലാസ്റ്റിക് സർജറി നടത്തി പുതിയ പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് രാജ്യത്തേക്ക് വീണ്ടും തിരികെ വരുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.