കുവൈറ്റ് സിറ്റി: ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ എലിവേറ്റർ, തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ കുവൈറ്റ് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എലവേറ്റർ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എലവേറ്റർ സ്ഥാപിക്കുന്ന സമയത്ത് കമ്പനി ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് റിപ്പോർട്ട്. എലിവേറ്ററുകൾ സ്ഥാപിക്കാനോ പരിപാലിക്കാനോ ഉദ്ദേശിക്കുന്ന വ്യക്തികൾ തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും കുവൈറ്റ് ഫയർഫോഴ്‌സിന്റെ അംഗീകാരമുള്ള കമ്പനികളെ മാത്രം സമീപിക്കാൻ കുവൈറ്റ് ഫയർഫോഴ്‌സ് അറിയുച്ച്.