കോളറ ബാധ; കുവൈത്ത് – ലെബനൻ വിമാന സർവീസ് നിർത്തിവെച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അധികൃതർ

കുവൈത്ത് സിറ്റി: കോളറ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലെബനനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവയ്ക്കാൻ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എഞ്ചിനീയർ യൂസഫ് അൽ-ഫൗസാൻ സ്ഥിരീകരിച്ചതായി  അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ആരോഗ്യ സുരക്ഷ പരിഗണിച്ച് സർവീസുകൾ നിർത്തണമെന്ന കാര്യം  കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചതിനുശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ലെബനനിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ രോഗബാധിതർ കുവൈത്തിൽ എത്തിയാൽ സംയോജിതമായി നടപടികൾ സ്വീകരിക്കുന്നതിനും  രോഗബാധിത കേസുകൾ കൈകാര്യം ചെയ്യുന്നത് അടക്കമുള്ള പ്രതിരോധ നടപടികൾക്ക് ആരോഗ്യ മന്ത്രാലയം പൂർണ്ണ പ്രതിബദ്ധത ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു