100% എക്സ്ചേഞ്ച് ഓഫറിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിൽ നിന്ന് ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാം

0
21

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിൽ വജ്രഭരണങ്ങളും നിക്ഷേപമാക്കാവുന്ന  ഏറ്റവും പുതിയ ഓഫർ. സ്വര്ണ്ണാഭരണങ്ങള് വാങ്ങുന്നത് പോലെ തന്നെ ഇനി വജ്രാഭരണങ്ങളും വാങ്ങി സൂക്ഷിക്കാം, ഏത് സമയത്തും നൂറ് ശതമാനം മൂല്യത്തോടെ മാറ്റിയെടുക്കാവുന്ന വിശ്വസനീയമായ സമ്പാദ്യമാക്കുന്നതാണ് ഈ പദ്ധതി.  വജ്രാഭരണങ്ങള് മാററിയെടുക്കുമ്പോള് പഴയതിന് നൂറ് ശതമാനം മൂല്യം ഉറപ്പ് നല്കുന്നു ഇതിൽ.

സ്വര്ണ്ണത്തിന് എപ്പോഴും അതാത് കാലത്തെ വിപണി മൂല്യം ലഭിക്കുമ്പോള്, വജ്രാഭരണങ്ങള്ക്ക് ആ ആനുകൂല്യം ഇല്ല എന്നതായിരുന്നു ഒരു പരിധി വരെ വജ്രാഭരണങ്ങള് വാങ്ങുന്നതില് നിന്ന് പലരെയും അകി നിര്ത്തിയത്

കൈമാറുമ്പോഴും തിരികെ നല്കുമ്പോഴും വാങ്ങുന്ന സമയത്ത് ചെലവഴിച്ച മൂല്യം കിട്ടാറില്ല എന്നതായിരുന്നു ആഭരണ പ്രേമികളെ വജ്രാഭരണങ്ങള് വാങ്ങുന്നതില് നിന്ന് പിന്തിരിപ്പിച്ചത്. ഉപഭോക്താക്കളുടെ ഈ പ്രയാസവും ആശങ്കയും തിരിച്ചറിഞ്ഞാണ് മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സ് പുതിയ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കള്ക്ക് വജ്രാഭരണങ്ങള് ഏത് കാലത്തിനും യോജിച്ചതാവുന്നു എന്നതിനൊപ്പം ഏറ്റവും സുരക്ഷിതമായ നിക്ഷേപവും കൂടിയായി മാറുന്നു. വജ്രാഭരണങ്ങളുടെ വലിയ വൈവിധ്യവും നവീനമായ ഫാഷന് തുടിപ്പുകളുമാണ് യുവതലമുറക്ക് അവ പ്രിയങ്കരമാക്കിയത്. പുതിയ നീക്കത്തോടെ വജ്രാഭരണങ്ങള്ക്കായി ചെലവഴിക്കുന്ന പണം അതേപടി സമ്പാദ്യം കൂടിയായി ഇനി നിലനില്ക്കുമെന്ന പ്രഖ്യാപനമാണ് മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സ് ലോകത്തോട് നടത്തുന്നത്. ഉപഭോക്താക്കള്ക്ക് സന്തോഷകരമായ ഷോപ്പിങ്ങ് അനുഭവത്തിന് കൂടിയാണ് ഇതുവഴി മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സ് അവസരമൊരുക്കുന്നത്.