കുവൈറ്റ് സിറ്റി: വർക്ക് പെർമിറ്റിൽ പ്രവാസികളുടെ പേര്, ജനനത്തീയതി, ദേശീയത എന്നിവ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ . തൊഴിലുടമ അത്തരം മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിശ്ചിത നടപടിക്രമം പാലിച്ചുകൊണ്ടയിരിക്കണം അത്. പെർമിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ, തൊഴിലുടമ നിയമിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളിയുടെ വിസ റദ്ദാക്കുന്നതിന് ആഷൽ സേവനത്തിലൂടെ അപേക്ഷിക്കണം. തുടർന്ന്, തൊഴിലാളികളുടെ ഡാറ്റാബേസ് ഭേദഗതി ചെയ്യുന്നതിനും പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനും അവർ ആഭ്യന്തര മന്ത്രാലയം സന്ദർശിക്കേണ്ടതുണ്ട് എന്നും, അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു. . റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും, മറ്റു തട്ടിപ്പുകൾ തടയുക എന്നിവയാണ് ഇതിൻ്റെ പ്രാഥമിക ലക്ഷ്യം.
പ്രവാസി തൊഴിലാളികളുടെ എൻട്രി വിസ റദ്ദാക്കാൻ പുതിയ ഇലക്ട്രോണിക് സേവനവും PAM അവതരിപ്പിച്ചു. അതോറിറ്റിയുടെ ഇലക്ട്രോണിക് ഫോം പോർട്ടൽ സന്ദർശിച്ച്, പ്രവാസി തൊഴിലാളി ഐക്കൺ ലെ “വർക്ക് വിസ റദ്ദാക്കുക” തിരഞ്ഞെടുക്കുക, അപേക്ഷാ ഫോം പൂരിപ്പിച്ച് ഉപയോക്താവിന് ഈ സേവനം ആക്സസ് ചെയ്യാൻ കഴിയും. അതിനുശേഷം, പ്രക്രിയയുടെ ഭാഗമായി അവർ ഒരു ഡാറ്റ വലിഡേഷൻ സമർപ്പിക്കേണ്ടതുണ്ട്.