സാധനങ്ങൾക്ക് അമിത വില ഈടാക്കിയെന്ന് കണ്ടെത്തിയ ഷോപ്പിംഗ് സെന്റർ അടച്ചു

0
32

കുവൈറ്റ് സിറ്റി: സ്‌കൂൾ സാധനങ്ങളുടെ  വിലയിൽ കൃത്രിമം നടത്തിയതായി  കണ്ടെത്തിയതിനെ  തുടർന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഒരു ഷോപ്പിംഗ് സെന്റർ അടച്ചുപൂട്ടി. സ്ഥാപനം നിയമലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി  . പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി,  സ്ഥാപനങ്ങൾ സാധനങ്ങളുടെ വിലയിൽ കൃത്രിമം വരുത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി  മന്ത്രാലയം നിരീക്ഷണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.