പ്രവാസികളുടെ താമസ രേഖ ഇടപാടുകൾക്കും സർക്കാർ ഏജൻസികൾക്കുള്ള കുടിശിക അടച്ചു തീർക്കൽ നിർബന്ധമാക്കി

0
26

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ താമസ രേഖ ഇടപാടുകളുമായി ബന്ധപ്പെട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദേശാനുസരണം  പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നത്. താമസ രേഖ പുതുക്കുന്നതിനും മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറ്റുന്നതും ഇതിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും .

താമസക്കാരുടെ വിസ പുതുക്കൽ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനും  കുവൈറ്റിലെ ഏതെങ്കിലും മന്ത്രാലയവുമായോ സർക്കാർ ഏജൻ സികളുമായോ ബന്ധപ്പെട്ട കുടിശികകൾ ഉണ്ടെങ്കിൽ അവ അടച്ചു തീർക്കണം എന്നത് നിർബന്ധമാക്കി. ഒപ്പം  ആരോഗ്യ ഇൻഷുറൻസ്  ഫീസ് അടച്ചതിന്റെ തെളിവ് ഹാജരാക്കുകയും വേണം .

നേരത്തെ  കുവൈറ്റിൽ  നിന്ന് പുറത്തേക്ക് പോകുന്നതിനു  സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പിഴകളും , സാമ്പത്തിക കുടിശികളും അടച്ചുതീർക്കുന്നത്  നിബന്ധന ഏർപ്പെടുത്തിയിരുന്നു. അതിനു പിറകെ ആണ് ഈ പുതിയ നിയമ ഭേദഗതി.