ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കുവൈറ്റിൽ സ്കൂൾ സമയം പരിഷ്കരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം  സ്കൂളുകൾക്ക് പുതിയ സമയം നിശ്ചയിച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ-മാനേ അംഗീകരിച്ച പുതിയ ഷെഡ്യൂൾ അനുസരിച്ച്, നഴ്സറികൾ രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 12:05 ന് വരെ ആയിരിക്കും പ്രവർത്തിക്കുക, അതേസമയം പ്രാഥമിക വിദ്യാലയങ്ങൾ അതേ സമയം ക്ലാസുകൾ ആരംഭിക്കും എങ്കിലും ഉച്ചയ്ക്ക് 1 : 15 വരെ തുടരും എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.മിഡിൽ, ഹൈസ്‌കൂളുകളിൽ ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്, നേരത്തെ രാവിലെ 7:30 മുതൽ  ഉച്ചയ്ക്ക് 1:40 വരെ ആയിരുന്നു ക്ലാസുകൾ എങ്കിൽ   ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിത് രാവിലെ 7:45l മുതൽ 1:55 വരെ ആക്കി പുനക്രമീകരിച്ചിട്ടുണ്ട്. 2023/2024 അധ്യയന വർഷത്തിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയാണ് ഇതിലൂടെ രക്ഷപ്പെടുന്നത് അധികൃതർ വ്യക്തമാക്കി