സംസ്ഥാന ഗവർണ്ണർ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികള്‍ ഇതിന് തീർത്തും വിരുദ്ധമാണെന് ഐ എം സി സി ജിസിസി ചെയർമാൻ സത്താർ കുന്നിൽ . ആർഎസ്എസ് സർ സംഘചാലക് മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാറിനെതിരായ
തുറന്ന യുദ്ധമാണ് ഗവർണ്ണർ ആരംഭിച്ചത്. ആരോപണ പ്രത്യാരോപണങ്ങളും കടന്നാക്രമണങ്ങളും അതിരുകള്‍
കടന്നു. സംസ്ഥാനത്തെ 9 സർവ്വകലാശാലകളിലെ വൈസ് ചാന്‍സലർമാരോട് രാജി ആവശ്യപ്പെട്ട
ഗവർണ്ണറുടെ നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്‍റെ അജണ്ട നടപ്പാക്കുകയാണ്
ഗവർണ്ണർ ചെയ്യുന്നത്. ഇടതുപക്ഷ സർക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിക്കുകയെന്ന വർഗീയ
അജൻഡയായി ഇതിനെ ചേർത്തു വായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഗവര്‍ണ്ണര്‍ക്ക് മന്ത്രിമാരെ പുറതാക്കാം എന്ന ദുസ്സൂചന കഴിഞ്ഞ ദിവസം നല്‍കിയ അദ്ദേഹത്തിന് സ്വന്തം പദവിയെക്കുറിച്ച് ബോധമില്ലെന്നതിന് ഉത്തമ ഉദാഹരണമാണ്. ഭരണഘടന പ്രകാരം ഗവര്‍ണര്‍മാരുടെ
സമ്മതി എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സമ്മതി എന്നാണ് . വസ്തുത ഇതാണെന്നിരിക്കെ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രവർത്തികള്‍ തന്റെ രാഷ്ട്രീയ
പക്ഷപാതിത്വം പരസ്യമാക്കുന്നതാണ്.
ആർഎസ്എസ്സുമായുള്ള മൂന്ന് പതിറ്റാണ്ട് നീളുന്ന ബന്ധത്തെക്കുറിച്ച് ഗവർണ്ണർ മേനികാണിക്കുന്നത് തീർത്തും നിരാശാജനകമാണ്.മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയല്ല മറിച്ച് വർഗീയ ലക്ഷ്യംമുന്‍നിർത്തിയുള്ള ആർഎസ്എസിന് കുടപിടിക്കുകയാണ് ഗവർണറെന്നതിന് വേറെ തെളിവുകള്‍
വേണ്ട. സ്വന്തം അധ്യാപകനും രാജ്യം കണ്ട മികച്ച ചരിത്രകാരനുമായ ഇർഫാൻ ഹബീബിനെ ‘ഗുണ്ട’ എന്നുവിളിച്ച ആരിഫ് മുഹമ്മദ് ഖാന്‍ എത്രത്തോളം അധപ്പതിച്ച വ്യക്തിയാണെന്നതിന് തെളിവാണ് എന്നും സത്താർക്കുന്നിൽ പറഞ്ഞു