കുവൈറ്റ് സിറ്റി: പാസ്‌പോർട്ട് കൈവശം വെക്കുന്നത് സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യക്കാരയ പ്രവാസികൾക്ക് നിർദേശവുമായി ഇന്ത്യൻ എംബസി . ഇന്ത്യൻ തൊഴിലാളികൾ തങ്ങളുടെ പാസ്‌പോർട്ട് തൊഴിലുടമയ്ക്ക് കൈമാറരുതെന്ന് എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഇതിലെ വിവരങ്ങൾ ചുവടെ ചെകുന്നൂ.
– ഇന്ത്യൻ പാസ്‌പോർട്ട് ഇന്ത്യാ ഗവൺമെന്റിന്റെ പരമാധികാര രേഖയാണ്.
– കുവൈറ്റിലെ തൊഴിൽ നിയമങ്ങൾ ജീവനക്കാരുടെ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നതിൽ നിന്നും തൊഴിലുടമകളെ വിലക്കുന്നു (എക്സ്പ്രസ് ഒഴികെ )
– നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, പാസ്‌പോർട്ട് തൊഴിലുടമയ്ക്ക് കൈമാറരുത്. പാസ്‌പോർട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക.
എംബസി വെബ്സൈറ്റിലും എംബസിയുടെ സോഷ്യൽ മീഡിയ ചാനലുകളിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്