കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പൊന്നോണാഘോഷം

ഭരണഘടന പരിപാടികളോടും അതിലും ഉപരിയായി വമ്പൻ ഓഫറുകളുടെ വലിയ നിര തന്നെ ഒരുക്കിയാണ് കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഓണം ആഘോഷിച്ചത്.

അൽ- റായി ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ ലുലു കുവൈറ്റ് ഉന്നത മാനേജ്‌മെന്റ് അംഗം വിളക്ക് തെളിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു,

ആഗസ്ത് 26- ന് അൽ- റായി ഔട്ട്‌ലെറ്റിൽ നടന്ന ഓണം പൂക്കളം മത്സരം നിരവധി പേരുടെ പങ്കാളിത്തം കൊണ്ടും  കലാവിരുത് കൊണ്ടും ആകർഷണീയമായിരുന്നു . 15- ലധികം ടീമുകളാണ് മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തത്, ഒന്നാം സമ്മാനം നേടിയ ടീമിന് l 100 KD ഗിഫ്റ്റ് വൗച്ചറും, രണ്ടാം സമ്മാനം കരസ്ഥമാക്കിയവർക്ക് 75 KD ഗിഫ്റ്റ് വൗച്ചറും, മൂന്നാം സമ്മാനം ലഭിച്ച  ടീമിന്  50 കെഡിയുമാണ് സമ്മാനം. മത്സരത്തിൽ പങ്കെടുത്ത  ഓരോ ടീമിനും പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഈസ്റ്റേൺ ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് .

ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പുലികളി ഇറങ്ങിയത് ആഘോഷത്തിന്റെ തനിമ വർദ്ധിപ്പിച്ചു.  കേരളത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന മറ്റ് സാംസ്കാരിക പരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി.