ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രൊമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്

0
21

കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രൊമോഷൻ ആരംഭിച്ചു. ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ 13 മുതൽ 19 വരെയാണ് ‘ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രമോഷൻ നടക്കുന്നത്. 

സെപ്തംബർ 13- ന് ഹൈപ്പർമാർക്കറ്റിലെ ദജീജ് ഔട്ട്‌ലെറ്റിൽ നാല് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരുടെ സാന്നിധ്യത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.  ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാന, ഫിലിപ്പീൻസ് അംബാസഡർ ജോസ് കബ്രേര , തായ്‌ലൻഡ് അംബാസഡർ  എകപോൾ പൂൾപിപറ്റ്, വിയറ്റ്നാം എംബസിയിലെ വാണിജ്യ അറ്റാഷെ ഹെയു ട്രാൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഉദ്ഘാടനത്തിന് ശേഷം തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, ഭക്ഷണങ്ങൾ, പാചകരീതികൾ എന്നിവ ഉൾക്കൊള്ളുന്ന  സാംസ്കാരിക പ്രദർശനങ്ങളും പരിപാടികളും നടന്നു. പ്രമോഷൻ കാലയളവിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ഒരുക്കിയിട്ടുണ്ട്.

ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പ്രമോഷനിൽ, സന്ദർശകർക്ക് അഞ്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങളും സ്വാദും ആസ്വദിക്കാം.

‘ഫ്ലേവേഴ്‌സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രമോഷൻ, പങ്കെടുത്ത ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും അവയിൽ അതിശയിപ്പിക്കുന്ന വിലക്കിഴിവും  ഉണ്ട്.