സൂര്യഗ്രഹണം, പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ ഇസ്ലാമിക കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി: സൂര്യഗ്രഹണത്തിനോടനുബന്ധിച്ച് ചൊവ്വാഴ്ച കുവൈത്തിലെ പള്ളികളിൽ  പ്രാർത്ഥന നടത്താൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പള്ളി ഇമാമുമാരോടും പണ്ഡിതന്മാരോടും ആഹ്വാനം ചെയ്തു. മസ്ജിദ്  സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബദർ അൽ ഒതൈബി ഇത് സംബന്ധിച്ച് പുറത്തിറക്കി. സർക്കുലർ പ്രകാരം ഉച്ചയ്ക്ക് 1 30നാണ് പ്രാർത്ഥന നടത്തേണ്ടത്.