സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് കുവൈറ്റ് ധനമന്ത്രാലയം

0
24

കുവൈറ്റ് സിറ്റി: തിങ്കളാഴ്ച പുലർച്ചെ തങ്ങളുടെ ഒരു സിസ്റ്റത്തെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നേരിട്ടതായി ധനമന്ത്രാലയ അധികൃതർ വെളിപ്പെടുത്തി.സൈബർആക്രമണം നടന്ന ഉടൻ സെക്യൂരിറ്റി പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ സംവിധാനം പ്രവർത്തിക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി.ഇത് സാലറി ട്രാൻസ്ഫർ നടപടിക്രമങ്ങളെ ബാധിച്ചിട്ടില്ല എന്നും സർക്കാർ ഫിനാൻഷ്യൽ സെർവറുകൾ സുരക്ഷിതമാണെന്നും മന്ത്രാലയത്തിനുള്ളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. സൈബർ ആക്രമണത്തെ കുറിച്ച്
മന്ത്രാലയം നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നുണ്ട്.