വ്യാഴം, ശനി, ശുക്രൻ എന്നി ഗ്രഹങ്ങളെ കുവൈറ്റിൻ്റെ ആകാശത്ത് കാണാം

0
27

കുവൈറ്റ് സിറ്റി: ഈ ദിവസങ്ങളിൽ കുവൈറ്റിന്റെ ആകാശത്ത് വ്യാഴം, ശനി, ശുക്രൻ എന്നീ മൂന്ന് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നു ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെന്റർ ബഹിരാകാശ മ്യൂസിയം അറിയിച്ചു. 2:45am മുതൽ സൂര്യോദയത്തിന് മുമ്പ് വരെ കിഴക്ക് ഭാഗത്തേക്ക് ശുക്രനെ കാണാൻ കഴിയും.സൂര്യാസ്തമയം മുതൽ പുലർച്ചെ 3:55 വരെ തെക്ക് കിഴക്കായി ശനി ഗ്രഹം ദൃശ്യമാകും.വ്യാഴം രാത്രി 8.20 മുതൽ വ്യാഴം ദൃശ്യമാകും ഇത് സൂര്യോദയം വരെ ആകാശത്ത് കാണാനാകും. ഈ മാസം 18 തിങ്കളാഴ്ച മുതൽ ആണ് ഗ്രഹങ്ങൾ ദൃശ്യമാവുക.