ഒരാഴ്ചയ്ക്കിടെ 1,066 നിയമ ലംഘകരെ നാടുകടത്തി

0
20

കുവൈറ്റ് സിറ്റി: കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആഭ്യന്തര മന്ത്രാലയം 1,066 താമസ നിയമം ലംഘിച്ചവരെ നാടുകടത്തിയതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു. നാടുകടത്തിയവരിൽ  613 പേർ പുരുഷന്മാരും 453 സ്ത്രീകളുമാണ് ഉള്ളത്.ഇതുകൂടാതെ കബ്ദ്  പ്രദേശത്തെ പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ സുരക്ഷാ പരിശോധനയിൽ 107 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിലുണ്ട്.