കുവൈറ്റ് സിറ്റി: സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലെന്ന കാരണത്താൽ കുവൈത്തിൽ അറസ്റ്റിലായ 19 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സെപ്തംബർ 12നാണ് കുവൈറ്റ് സിറ്റിയിലെ പാദ്ര ക്ലിനിക്കിൽ ജോലി ചെയ്യുന്ന 60 ഓളം പേരെ അധികൃതർ അറസ്റ്റ് ചെയ്ത് ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയത്. 60 പേരിൽ 34 പേർ ഇന്ത്യക്കാരും 19 പേർ മലയാളികളും ആണ്. ഇവരെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നതായി അദ്ദേഹം പറഞ്ഞു.
Home Middle East Kuwait മലയാളികൾ ഉൾപ്പടെ കുവൈറ്റിൽ അറസ്റ്റിലായ 34 ലധികം ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വിദേശകാര്യ...