കുവൈത്ത് സിറ്റി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ചൈന സന്ദർശിക്കും. കുവൈറ്റും ചൈനയും തമ്മിലുള്ള സഹകരണം കൂടുതൽ വിശാലമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം. ഹാങ്ഷൗവിൽ 19-ാമത് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും കിരീടാവകാശി പങ്കെടുക്കും. 1971-ൽ ചൈനയുമായി സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യമാണ് കുവൈത്ത്.ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിൽ ധാരണാപത്രം ഒപ്പുവെച്ച ആദ്യ അറബ് രാഷ്ട്രവും കുവൈത്ത് ആണ്.
Home Middle East Kuwait കുവൈറ്റ് കിരീടാവകാശിയുടെ ചൈന സന്ദർശനം, ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷ