കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് യാത്ര പോകുന്നതിന് മുൻപായി പ്രവാസികൾ ബിൽ കുടിശികകളും, പിഴയും അടച്ചു തീർക്കണമെന്ന നിയമം നടപ്പിലാക്കിയ ശേഷം പിരിച്ചെടുത്തത് 4.77 ദശലക്ഷം ദിനാർ എന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 11.1 ലക്ഷത്തോളം ദിനാർ ഗതാഗത നിയമ ലംഘന പിഴയാണ്. മുപ്പത് ലക്ഷത്തോളം ദിനാർ ജല വൈദ്യുതി ബിൽ കുടിശികയിനത്തിലും ലഭഇച്ചിട്ട്ണ്ട്. രാജ്യത്തെ കര, വ്യോമ അതിർത്തി കവാടങ്ങൾ വഴിയാണ് ഇത്രയും തുക പിരിച്ചെടുത്തത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം നടപ്പിലാക്കിയത്.