കുവൈത്ത് ആഭ്യന്തര മന്ത്രാലയം 500 പ്രൊഫഷണൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു എന്ന പ്രചരണം വ്യാജം

0
13

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ വകുപ്പ് പല മേഖലകളിലായി  500 പ്രൊഫഷണലുകളെ നിയമിക്കാൻ നടക്കുന്ന പ്രചരണം വ്യാജമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് വാർത്താക്കുറിപ്പിലൂടെയാണ്  ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രാലയം പ്രൊഫഷണലുകളെ നിയമിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ വ്യക്തത വരുത്തിയത്.