1.5 ദശലക്ഷം ആളുകൾ ബയോമെട്രിക് വിവരങ്ങൾ നൽകി

0
26

കുവൈറ്റ് സിറ്റി: കുവൈറ്റികളും താമസക്കാരും ഉൽപ്പടെ ഒന്നര ദശലക്ഷം പേർ ബയോമെട്രിക് ഫിംഗർപ്രിന്റ് പൂർത്തിയാക്കി.കഴിഞ്ഞ മെയ് 12 മുതൽ കഴിഞ്ഞ ആഴ്ച അവസാനം വരെ ഉള്ള കണക്ക് അനുസരിച്ച് ആണിത്. പൗരന്മാർക്കും താമസക്കാർക്കുമായി ഒരു സുരക്ഷാ ഡാറ്റാബേസ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം . എല്ലാ അതിർത്തി ക്രോസിംഗുകളിലും അതിന്റെ പ്രവർത്തനം സുഗമമായി തുടരുന്നതായി പറഞ്ഞു.