ഒ ഐ സി സി കുവൈറ്റിൻ്റെ ‘ഓണപ്പൊലിമ-2023’ ആഘോഷം സെപ്റ്റംബർ 29ന്

0
12

കുവൈറ്റ്‌ സിറ്റി : ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ ( ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 നു അബ്ബാസിയ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണപ്പൊലിമ-2023 ആഘോഷമായി നടത്തുന്നു.  വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ ആണ് പരിപാടികൾ. 

ഓണപ്പൊലിമ-2023 സാംസ്കാരിക സമ്മേളനം കേരള നിയമ സഭാ പ്രതിപക്ഷ നേതാവ്‌ വി ഡി സതിശൻ എം എൽ എ ഉൽഘാടനം ചെയ്യും,  പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനു ചടങ്ങിൽ സ്വീകരണം നൽകും. ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി ചെയർമാൻ ശങ്കരപ്പിള്ള കുംബളത്ത്‌ സന്നിഹിതൻ ആയിരിക്കും. സമ്മേളനത്തിൽ ദേശിയ കമ്മറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുക്കങ്ങര ആയിരിക്കും അധ്യക്ഷൻ.

പ്രശസ്ത സിനിമാ പിന്നണി ഗായകർ ആയ ലക്ഷ്മി ജയൻ, അരുൺ ഗോപനും നയിക്കുന്ന ഗാനമേളയും കുവൈറ്റിലെ ഡിലൈറ്റ്സ്‌ അവതരിപ്പിക്കുന്ന മ്യുസിക്കൽ ഇവന്റ്സും, ഡി കെ ഡാൻസ്‌ വേൾഡിന്റെ ഡാൻസും  പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന തിരുവാതിര, വഞ്ചിപ്പാട്ട്, ഒപ്പന, പുലികളി എന്നിവ ഉൾപ്പടെ വിവിധ കലാപരിപാടികളും, വിഭവ സമൃദ്ദമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. വിവിധ ജില്ലാകമ്മറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് അത്തപ്പൂക്കളം മത്സരവും ഉണ്ട്.

ഓ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ വർഗ്ഗീസ് പുതുകുളങ്ങര, പ്രോഗ്രാം ചീഫ്‌ കോ ഓർഡിനേറ്റർ ബി എസ് പിള്ള , ജനറൽ കൺവിനർ വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, പബ്ലിസിറ്റി കൺവിനർ എം എ നിസാം, ജോർജ്ജി ജോർജ്ജ്‌ , ലിപിൻ മുഴുക്കുന്ന്, ജോയി ജോൺ തുരുത്തികാര, ബിജു ചമ്പാലയം, രാജീവ് നടുവിലാമുറി, ജോയി കരുവാളൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.