കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് അപാർട്ട്മെന്റുകൾ സ്വന്ത്മാക്കനുള്ള അവകാശം നൽകുന്നത് സംബന്ധിച്ച നിർദേശം മന്ത്രി സഭയുടെ പരിഗണയിൽ.സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും കുവൈറ്റിൽ നിന്നുള്ള മൂലധന ഒഴുക്ക് തടയാനും ഈ നീക്കമിട്ടുള്ളതാണ് നടപടി.ഇതിന് അംഗീകാരം ലഭിച്ചാൽ പ്രവാസികൾക്ക് 350 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്ട്മെന്റ് സ്വന്തമാക്കാവുന്നതാണ്.
മന്ത്രി സഭയുടെ പരിഗണനക്കായി വച്ചിരിക്കുന്ന നിർദേശങ്ങൾ ചില സുപ്രധാന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടമസ്ഥാവകാശത്തിനു അപേക്ഷക്കുന്ന വ്യക്തി കുവൈത്തിൽ നിയമാനുസൃതമായ താമസക്കാരനായിരിക്കണം . . അപേക്ഷന്റെ പേരിൽ രാജ്യത്ത് മറ്റൊരിടത്തും സ്വന്തമായി മറ്റൊരു അപാർട്ട്മെന്റ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അതേ പോലെ വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ അപേക്ഷകന് എതിരെ കോടതി വിധിന്യായങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം എന്നും നിർദേശം വ്യവസ്ഥ ചെയ്യുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജൂൺ മദ്ധ്യത്തോടെ രൂപീകരിക്കുന്ന മന്ത്രി സഭയിൽ നിർദേശം ചർച്ച ചെയ്യുകയും അന്തിമ തീരുമാനം ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.