തിങ്കളാഴ്ച കുവൈത്തിൽ സൈറൻ സംവിധാനത്തിൻ്റെ ടെസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: സെപ്റ്റംബർ 25 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് കുവൈറ്റിലെ  എല്ലാ ഗവർണറേറ്റുകളിലും സൈറൻസ് സംവിധാനം പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് സൈറണുകളെ കുറിച്ചും  അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള  സാധാരണ നടപടികളുടെ ഭാഗമാണിത്. അടിയന്തര ഘട്ടങ്ങളിൽ സൈറണുകൾ മുഴക്കുന്ന മൂന്ന് തരം ടോണുകളും എല്ലാവരും  മനസ്സിലാക്കേണ്ടതും അടിയന്തര സാഹചര്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിന് പൗരന്മാരെയും താമസക്കാരെയും ബോധ്യപ്പെടുത്തുന്നതിനും ആണിത്എന്ന് അധികൃതർ വ്യക്തമാക്കി.