ലുലു ഹൈപ്പർമാർക്കറ്റിൽ ബ്രിട്ടീഷ് ഫുഡ് വീക്കിന് തുടക്കമായി

0
28

കുവൈറ്റ് സിറ്റി: ഒരാഴ്ച നീണ്ടു നിൽക്കുന്ന ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവലിന് ലുലു ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. ജൂൺ 10 മുതൽ 17 വരെ  ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും മികച്ച ബ്രിട്ടീഷ് ഭക്ഷണങ്ങളുടെ ഈ ആഘോഷം നടക്കും.

ജൂൺ 10- ന് ഹൈപ്പർമാർക്കറ്റിന്റെ അൽ- ഖുറൈൻ ശാഖയിൽ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റഅംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും  സാന്നിധ്യത്തിൽ ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’ ഉദഘടനം ചെയ്തു.

ഇതിനോടു അനുബന്ധിച്ച് ബ്രിട്ടീഷ് ബാൻഡിന്റെ  പ്രകടനവും  യുകെയിൽ നിന്നുള്ള ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദർശനവും ഒരിക്കിയിരുന്നൂ.

യുകെയിൽ നിന്നുള്ള ഏറ്റവും മികച്ച ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന  ഭക്ഷ്യമേള എന്നതാണ് ഇതിൻ്റെ പ്രധാന ആകർഷണം, എല്ലാ യുകെ- ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും അതിശയകരമായ ഓഫറുകളും തിരഞ്ഞെടുത്ത ഇനങ്ങളുടെ പ്രത്യേക പ്രമോഷനുകളുമാണ് ഉള്ളത്. 

ലുലു ബ്രിട്ടീഷ് ഫുഡ് വീക്കിനെ  ആവേശകരമാക്കി  എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഫ്ലാഗുകൾ, തോരണങ്ങൾ,  എന്നിവയുൾപ്പെടെ യുകെ തീമിലുള്ള അലങ്കാരങ്ങളോടെയും ചരിത്രസ്മാരകങ്ങളുടെയും ഐക്കണിക് കെട്ടിടങ്ങളുടെയും വലിയ കട്ട് ഔട്ടുകളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

സൗജന്യ ഭക്ഷണ സാമ്പിളുകൾ വാഗ്ദാനം ചെയ്യുന്ന കിയോസ്‌കുകൾ, മീൻ, ചിപ്‌സ്, ചീസ്, ഗ്രേവി തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത ബ്രിട്ടീഷ് സ്ട്രീറ്റ്- ഫുഡ് സ്റ്റാളുകകളുടെ മാതൃക, എന്നിവയും  ഷോപ്പർമാരെ ആകർഷിക്കും.