കുവൈത്ത് സിറ്റി: നിലവിൽ രാജ്യത്തെ പൊതുജനാരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു.
ചുമ, ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നപക്ഷം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നും. ഇക്കാര്യം സ്കൂളിൽ അറിയിക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടതായി പത്ര റിപ്പോർട്ടിലുണ്ട്.
രോഗബാധിതരായ കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ, അവരെ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്രോതസ്സുകൾ സ്ഥിരീകരിച്ചതായും വാർത്തയിൽ പറയുന്നുണ്ട്.