ഒക്‌ടോബർ 1 മുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഫ്ലെക്സിബിൾ ജോലി സമയത്തിലേക്ക് മാറും

0
31

കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 2023 ഒക്ടോബർ 1 മുതൽ  ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഓരോ ആഴ്‌ചയും ഞായർ മുതൽ വ്യാഴം വരെ പ്രതിദിനം 7 മണിക്കൂർ ആണ് പ്രവൃത്തി സമയം .

രാവിലെ 7 മുതൽ 9 വരെ  എപ്പോൾ വേണമെങ്കിലും ജോലിയിൽ ഹാജർ ആകാൻ ജീവനക്കാരന് അവകാശമുണ്ട്. ജോലികഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്തെ ആശ്രയിച്ചാണ് 7 മണിക്കൂർ സമയം പൂർത്തിയാക്കിയത് കണക്കാക്കുക .

ജോലി ആരംഭിക്കുന്നതിനുള്ള അവസാന  സമയത്തിന്റെ 30 മിനിറ്റിനുള്ളിൽ ഹാജർ ആകാൻ ജീവനക്കാരന് അനുവാദമുണ്ട്. അതിനു ശേഷം രാവിലെ 9.30 ന് ശേഷമുള്ള ആദ്യ മിനിറ്റ് മുതൽ വൈകി ഹാജരാകുന്നതിന്റെ സമയം കണക്കാക്കും.ജോലി ദിവസം അവസാനിക്കുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് സ്ത്രീ ജീവനക്കാർക്ക് തിരികെ പോകാൻ അനുവാദമുണ്ട്,