സ്വകാര്യ സ്കൂളുകളിലെ പരീക്ഷകൾ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി: ഡോ.അഡ്വാനി

0
24

കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷം ( 2023-2024) മുതൽ സ്വകാര്യ സ്‌കൂളുകളിലെ പരീക്ഷ  നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ അഡ്വാനി ഉത്തരവിറക്കി. പരീക്ഷകളുടെ മേൽനോട്ടം വഹിക്കുന്നതിന്,  അസിസ്റ്റന്റ് ഡയറക്ടർമാരെയും, പരീക്ഷാ നടത്തിപ്പ് കമ്മിറ്റികളുടെ ഭാഗമല്ലാത്ത ഡിപ്പാർട്ട്മെന്റ് മേധാവികളെയും ചുമതലപ്പെടുത്തും. പരീക്ഷാ കമ്മിറ്റികളെ നിയന്ത്രിക്കാനുള്ള സമീപനത്തിന്റെ തുടർച്ചയായാണ് ഇതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങളോ നിയന്ത്രണങ്ങളോ ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ സ്വകാര്യ സ്‌കൂളുകൾക്കെതിരെ പ്രൈവറ്റ് എജ്യുക്കേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം നടപടി എടുക്കും എന്നും അറിയിച്ചിട്ടുണ്ട്.