ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കൻ സെലിബ്രേഷൻസ് ഓഫ് ഇന്ത്യ ഫെസ്റ്റിവലുമായി പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഹൈപ്പർ മാർക്കറ്റ് .
ഓഗസ്റ്റ് 9 മുതൽ 15 വരെ നടക്കുന്ന പ്രമോഷന്റെ ഉദ്ഘാടനം അൽ- റായി ഔട്ട്‌ലെറ്റിൽ ഓഗസ്റ്റ് 10- ന് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക നിർവ്വഹിച്ചു.
ഉത്ഘാടനത്തോട് അനുബന്ധിച്ച് പ്രമുഖ ബാൻ്റ് അവതരിപ്പിച്ച സംഗീത പരിപാടിയും രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങളും ഉണ്ടായിരുന്നു.പ്രത്യേക ലൈവ് പെയിന്റിംഗ് പ്രദർശനവും ഒരുക്കിയിരുന്നു. പ്രതിഭ തെളിയിച്ച കലാകാരന്മാർക്ക് അംബാസഡർ സ്വൈക മെമന്റോ നൽകി.
പലചരക്ക് സാധനങ്ങൾ, മാംസം, പഴങ്ങൾ, പച്ചക്കറികൾ, കൂടാതെ ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയിൽ ഷോപ്പർമാർക്ക് അതിശയകരമായ കിഴിവുകളും ഓഫറുകളും ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ലഭിക്കും.