പ്രവാസികൾക്ക് കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

0
7

കുവൈത്ത് സിറ്റി :  പ്രവാസികൾക്ക് കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിച്ചേക്കുമെന്ന് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇതിനുള്ള  ശമ്പള പരിധി 800 ദിനാർ ആയി ഉയർത്തിയെക്കും എന്ന് റിപ്പോട്ടിൽ ഉണ്ട്. നേരത്തെ  450 ദിനാർ ആയിരുന്നു അടിസ്ഥാന ശമ്പളം വേണ്ടിയിരുന്നത്.

. രാജ്യത്തിന് ആവശ്യമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമായിരിക്കും വിസ നൽകുക. .കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ രാജ്യത്ത് കുടുംബ വിസ നൽകുന്നത് നിർത്തി വെച്ചിരുന്നു.