കുവൈറ്റ് സിറ്റി: ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനും കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷനും സഹകരിച്ച് നടത്തിയ ഓപ്പറേഷനിൽ ആണ് 15 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഏഷ്യൻ യുവതികൾ അറസ്റ്റിലായത്. മൂന്ന് തപാൽ പാക്കേജുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
മൂന്ന് തപാൽ പാഴ്സലുകളിലായി ഒളിപ്പിച്ച മയക്കുമരുന്ന് എയർ കാർഗോ വഴി കടത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്ത പാഴ്സലുകളുടെ ഉടമസ്ഥത പ്രതികൾ സമ്മതിച്ചു.