കുവൈറ്റ് റെയിൽ ലിങ്കിന് സൗദി അറേബ്യ അംഗീകാരം നൽകി

0
13

കുവൈറ്റ് സിറ്റി/റിയാദ്: സൗദി അറേബ്യയും കുവൈത്തും തമ്മിൽ ഒരു റെയിൽ പാത സ്ഥാപിക്കുന്നതിന് സൗദി  അംഗീകാരം നൽകി.ചൊവ്വാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ്  കരാറിന് അംഗീകാരം നൽകിയത്. കുവൈറ്റ് ജൂണിൽ കരാറിന് അംഗീകാരം നൽകിയിരുന്നു.  പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇതിൻ്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ ജൂണിൽ ഇരുരാജ്യങ്ങളും ഒരു കരാറിലെത്തിയിരുന്നു.പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് കൺസൾട്ടിംഗ് പഠനങ്ങൾ നടത്താൻ കണക്കാക്കിയ ആറ് മാസം വേണ്ടിവരും