ലുലു ഹൈപ്പർമാർക്കറ്റിൽ ലോക ഭക്ഷ്യമേള ആരംഭിച്ചു

0
33

കുവൈറ്റ് സിറ്റി: പ്രമുഖ റിട്ടയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈറ്റിലെ  എല്ലാ ഔട്ട്‌ലെറ്റുകളിലും വേൾഡ് ഫുഡ് ഫെസ്റ്റിവൽ പ്രൊമോഷൻ ആരംഭിച്ചു.  സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെയാണ് ഫെസ്റ്റിവൽ.  സെപ്റ്റംബർ 27 ന് അൽ റായ് ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ  ചലച്ചിത്ര നടി രജിഷ വിജയനും കുവൈറ്റിലെ പ്രശസ്ത അറബി ഷെഫ് മിമി മുറാദും പരിപാടി ഉദ്ഘാടനം ചെയ്തു.  ലുലു കുവൈറ്റിന്റെ ഉന്നത മാനേജ്‌മെന്റു അംഗങ്ങൾ സ്പോൺസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇത്. 

50 ഓളം  പാചക പ്രതിഭകൾ അണിനിരന്ന ‘ടേസ്റ്റ് & വിൻ’ മത്സരം ഉദ്ഘാടന പരിപാടി കൂടുതൽ ആവേശകരമാക്കി.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൾക്ക് 100 കെഡിയുടെ ഗിഫ്റ്റ് വൗച്ചറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം  75,  50 ദിനാറുകളുടെ സമ്മാന വൗച്ചറുകളും നൽകി. മത്സരത്തിൽ പങ്കെടുത്ത മറ്റെല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു.എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്ത മൊബൈൽ ബ്രാൻഡായ ഹോണറിന്റെ പ്രത്യേക സമ്മാനങ്ങളും നൽകി.

പ്രമോഷണൽ ആഴ്ചയിലുടനീളം, ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ  ആവേശകരമായ പരിപാടികളും ഓഫറുകളും  പ്രദർശനങ്ങളും നടക്കും. പ്രമോഷന്റെ ഭാഗമായി സെപ്തംബർ 27-ന് ലുലു ഫഹാഹീൽ ബ്രാഞ്ചിൽ ഏറ്റവും ദൈർഘ്യമേറിയ ഷവർമ മുറിച്ചു; ലുലു ദജീജ് ഔട്ട്‌ലെറ്റിൽ സെപ്റ്റംബർ 27-ന് ക്രിസ്മസ് കേക്ക് മിക്‌സിംഗ് നടന്നു; സെപ്റ്റംബർ 28-ന് ലുലു ഖുറൈനിൽ ‘മെഗാ ലോഡഡ് ഫ്രൈസ്’; സെപ്റ്റംബർ 28-ന് ലുലു ഖുറൈൻ ഔട്ട്‌ലെറ്റിൽ അറബിക് ഷെഫ് മിമി മുറാദിന്റെ തത്സമയ പാചക ഡെമോയും നടന്നു.

അൽവാസാൻ, ബയാറ, ഇഫ്‌കോ, ടിഫാനി, കിറ്റ്‌കോ, ആൽപ്രോ, അമേരിക്കാന, അർല, മജ്‌ഡി, നെസ്‌ലെ, സീറ, കെൻവുഡ്, പാനസോണിക്, സാംസങ്, ബ്ലാക്ക് + ഡെക്കർ, ഹോണർ എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.