കുവെെറ്റിൽ 85ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി, 25 സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി

0
26

കുവൈറ്റ് സിറ്റി:  വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ കുവെെറ്റിലെ വ്യാപാര കേന്ദ്രങ്ങളില്‍  പരിശോധന നടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 85ലധികം സ്ഥാപനങ്ങളിൽ  പരിശോധന നടത്തുകയും  നിയമലംഘനങ്ങൾ കണ്ടെത്തിയ  25 സ്ഥാപനങ്ങൾ അടച്ചു കൂട്ടുകയും ചെയ്തു.

കടകളില്‍ വിൽപനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ വാങ്ങിക്കാൻ പാടുള്ളു എന്നാണ് സ്ഥാപനത്തിലെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ കടയിലെ ജീവനക്കാർ നിയമം ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാം ലംഘിച്ചതായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഉത്തരവുകളും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും കുവെെറ്റിലെ മറ്റു പല പ്രദേശത്തും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.