കുവൈറ്റ് സിറ്റി: വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരുടെ പട്ടികയിൽ കുവൈറ്റ് ഇടം പിടിച്ചു. പട്ടികിയിൽ 10ാം സ്ഥാനത്താണ് കുവൈറ്റ്. മൂന്ന് ദശലക്ഷം ബാരൽ എണ്ണയാണ് കുവെെറ്റ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്‍റെ 3.2 ശതമാനം വരും ഇത്. 17.771 ദശലക്ഷം ബാരലുമായി അമേരിക്ക ഒന്നാം സ്ഥാനത്താണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് 12.136 ദശലക്ഷം ബാരലുമായി സൗദി അറേബ്യ എത്തി. 11.202 ദശലക്ഷം ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
റഷ്യൻ-യുക്രേനിയൻ സംഘര്‍ഷത്തെ തുടർന്ന് എണ്ണ വില ഉയർന്നാണ് ഇരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് കുവെെറ്റ് എണ്ണ വിൽക്കുന്നത്.