സുരക്ഷാ പരിശോധനയെ തുടർന്ന് പിടിയിലായ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പ്രവാസികളെ വിട്ടയച്ചു

0
43

കുവൈറ്റ് സിറ്റി: കുവൈത്തിലെ ക്ലിനിക്കിൽ നിന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായി അധികൃതർ കസ്റ്റഡിയിലെടുത്ത് 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ജീവനക്കാരെ മോചിപ്പിച്ചു. ഉന്നതാധികാരികളുടെ ഇടപെടലിലെ തുടർന്നാണ് മോചനം സാധ്യമായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  കസ്റ്റഡിയിലെടുത്തവരിൽ പലരും കഴിഞ്ഞ 3-4 വർഷമായി ഇതേ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തു വരുന്നവരായിരുന്നു എന്നും ഇവർ ഈ സ്ഥാപനത്തിൽ നിയമപരമായി ജോലി ചെയ്യുന്നവരായിരുന്നു എന്നുമാണ്  ബന്ധുക്കൾ പറഞ്ഞത്. കഴിഞ്ഞ മാസം 12നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇവർ പിടിയിലായത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടിരുന്നു.