ഫിഫ്ത് റിംഗ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലെ അപകടം, ട്രക്ക് ഡ്രൈവറെ അറസ്റ്റു ചെയ്തു

0
10

കുവൈത്ത് സിറ്റി : കുവൈത്തിൽ ഫിഫ്ത് റിംഗ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ അപകടം വരുത്തിയ ട്രക്ക് ഡ്രൈവർക്കെതരിെ നടപടി സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റോഡിന്‍റെ സാൽമിയ ഭാഗത്തേക്കുള്ള ദിശയിയിൽ അവന്യൂസ് മാളിന് എതിർവശത്തായിട്ടായിരുന്നു സംഭവം.  ഇഷ്ടികകൾ കയറ്റിയ ലോറി നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക മെറ്റൽ ബീമുകളിലൊന്നിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പാലത്തില്‍ സ്ഥാപിച്ചിരുന്ന ഒരു  ഭാഗം അടർന്ന് മറ്റൊരു വാഹനത്തിന് മുകളില്‍ വീഴുകയും ഇത് ഗതാഗത സ്തംഭനത്തിന് കാരണമാവുകയും ചെയ്തിരുന്നു.