പലസ്തീൻ ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യവുമായി കുവൈറ്റ് പൗരന്മാർ അൽ-ഇറാദ സ്‌ക്വയറിൽ ഒത്തുകൂടി

0
26

കുവൈറ്റ് സിറ്റി: പലസ്തീൻ ചെറുത്തുനിൽപ്പിനെ പിന്തുണച്ച് കുവൈറ്റ് പൗരന്മാർ അൽ-ഇറാദ സ്‌ക്വയറിൽ ഒത്തുകൂടി. നൂറുകണക്കിന് പൗരന്മാരാണ് ഒത്തുകൂടിയത്. ഇസ്രായേൽ അക്രമം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ ഒന്നിച്ച് ചേർന്ന് പരുപാടി സംഘടിപ്പിച്ചത്. മാനുഷിക, അറബ് കാര്യങ്ങളിൽ കുവൈത്തിന്റെ നിലപാട് അചഞ്ചലമായി തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു.ഇത്തരം നിർണായക വിഷയങ്ങളിൽ കുവൈത്തിന് നിഷ്പക്ഷത പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. അദ്ദേഹത്തിന്റെ പങ്കാളിത്തം സർക്കാരിന്റെ ഈ വിഷത്തിലുള്ള പ്രഖ്യാപിത നിലപാടിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.ഫലസ്തീൻ പ്രശ്നം അവരുടേത് മാത്രമല്ലെന്നും മനുഷ്യ മനസാക്ഷിയുള്ള ഏവർക്കും ഇതിൽ നിയമാനുസൃതമായ കടമ ഉണ്ടെന്നും എംപി അബ്ദുല്ല അൽ മുദാഫ് ഊന്നിപ്പറഞ്ഞു.
ദേശീയ അസംബ്ലി പ്രതിനിധികൾ പലസ്തീൻ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പലസ്തീൻ ജനതയ്‌ക്കുള്ള പിന്തുണ അറിയിച്ച് കൊണ്ടുള്ള പരിപാടിയിൽ കുവൈറ്റ് പൗരന്മാരുടെയും താമസക്കാരുടെയും ഗണ്യമായ പങ്കാളിത്തം അടിച്ചമർത്തലുകൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് അഹമ്മദ് അൽ-ദിൻ പറഞ്ഞു.