കുവൈത്ത് സിറ്റി – താമസസ്ഥലത്ത് അനധികൃതമായി റെസ്റ്റോറന്‍റ് നടത്തിയ 8 പേർ അറസ്റ്റില്‍. ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യവും പോർക്കും ഇവിടെ നല്‍കിയതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇവിടെ നടത്തിയ റെയ്ഡില്‍ 489 കുപ്പി മദ്യവും, 218 കിലോ പോർക്കും, 10 വിദേശ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.