ഈ മാസം രണ്ട് തവണ ഉൽക്കാവർഷത്തിന് കുവൈറ്റ് സാക്ഷ്യം വഹിക്കും

കുവൈറ്റ് സിറ്റി: വരുന്ന ഒക്‌ടോബർ 8, 9 തീയതികളിൽ സൂര്യാസ്തമയത്തിന് ശേഷവും അർദ്ധരാത്രിക്ക് മുമ്പും ഉള്ള സമയത്ത് കുവൈത്തിലെ ആകാശത്ത്  “തിനിനിയത്ത്” ഉൽക്ക വർഷം ദൃശ്യമാകും എന്ന്  അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഒക്‌ടോബർ 21, 22 തീയതികളിലും കുവൈത്തിന്റെ ആകാശത്ത് ഇത് ദൃശ്യമാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.