കുവൈത്ത് സിറ്റി : കുവൈത്തിൽ പാർപ്പിട മേഖലകളിൽ നിന്ന് സ്വകാര്യ സ്കൂളുകൾ മാറ്റാനുള്ള നിർദ്ദേശത്തിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. തീരുമാനം സർക്കാർ അംഗീകരിച്ച് ഉത്തരവ് ഇറങ്ങിയ ശേഷം സ്കൂളുകളെ മാറ്റുന്നതിന് കൗൺസിൽ 3 വർഷത്തെ സമയം നൽകും. മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ മുനിസിപ്പൽ അംഗം നാസർ അൽ-അസ്മി അവതരിപ്പിച്ച പ്രമേയത്തിലാണ് തീരുമാനം. നിലവിൽ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളാണ് ഇത്തരം സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തുന്നകം ഈ സ്കൂളുകൾ മറ്റൊരു പ്രദേശത്തേക്ക് മാറ്റേണ്ടിവരും.
Home Middle East Kuwait പാർപ്പിട മേഖലകളിൽ നിന്ന് സ്വകാര്യ സ്കൂളുകൾ മാറ്റാനുള്ള നിർദ്ദേശത്തിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി