സർക്കാർ കരാറുകളിലും സ്വദേശി വത്കരണം നടപ്പാക്കാൻ ഡെമോഗ്രാഫിക് കമ്മിറ്റി അംഗീകാരം നൽകി

0
16

കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ കരാറുകൾ നൽകുന്നതിലും സ്വദേശി വത്കരണം നടപ്പാക്കാനുള്ള കരട്  നിയമത്തിന് ജനസംഖ്യാ ഭേദഗതി കമ്മിറ്റി അംഗീകാരം നൽകി. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആണ് അംഗീകാരം നൽകിയത്. സ്വകാര്യമേഖലയിൽ തൊഴിൽ തേടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനും സർക്കാർ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട മേഖലയിൽ കുവൈറ്റ് പൗരന്മാർക്ക്  തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നിയന്ത്രണത്തിന്റെ പ്രാഥമിക ലക്ഷ്യം.ആരോഗ്യ ഇൻഷുറൻസ്, വാർഷിക യാത്രാ അലവൻസുകൾ, ഘടനാപരമായ ശമ്പള സ്കെയിൽ എന്നിവ ഉൾപ്പെട്ടേക്കാവുന്ന തൊഴിൽ ആനുകൂല്യങ്ങൾ സ്വദേശി തൊഴിലാളികൾക്ക് നൽകാൻ കരാറുകാർക്ക് ബാധ്യതയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.