കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ആഗോള നിലവാരത്തിൽ മികച്ചത്

0
43

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ആഗോള ശരാശരികൾ കൂടുതലെന്ന് അധികൃതരെ ഉദ്ധരിച്ച് . പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇവർ നൽകുന്ന വിവരം അനുസരിച്ച്  2022 ൽ മാനദണ്ഡങ്ങൾ പാലിക്കുന്നത് 77.45 ശതമാനത്തിന് മുകളിലാണ്, അതേസമയം ആഗോള ശരാശരിയിൽ ഇത് 69.54 ശതമാനമാണ്. കുവൈത്തിൻ്റെ റാങ്കിംഗ് മികച്ചതാണെന്ന് ഡിജിസിഎ ഏവിയേഷൻ സേഫ്റ്റി, എയർ ട്രാൻസ്പോർട്ട്, ഏവിയേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദുവായിജ് അൽ ഒതൈബി കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.