കുവൈറ്റ് സിറ്റി: മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ വാർത്തകൾ പങ്കിടുമ്പോൾ കൃത്യത പാലിക്കണമെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈ പറഞ്ഞു.വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പങ്കുവയ്ക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. വസ്തുവിരുദ്ധമായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി.
മാധ്യമ നിയമങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ പുനഃസംപ്രേക്ഷണം ചെയ്യുന്നതിനോ മാധ്യമ സ്ഥാപനങ്ങൾ നടപടി നടപടി നേരിടേണ്ടി വരുമെന്ന് അൽ-സുബൈ പറഞ്ഞു.