800ലധികം പ്രവാസികളെ ആഭ്യന്തര മന്ത്രാലയം പിരിച്ചുവിട്ടു

0
29

കുവൈറ്റ് സിറ്റി: കുവൈറ്റ്  ആഭ്യന്തര മന്ത്രാലയം 800-ലധികം പ്രവാസികളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് പ്രകാരം പിരിച്ചുവിട്ട പ്രവാസികളിൽ ഭൂരിഭാഗവും അഡ്മിനിസ്ട്രേഷൻ മേഖലയിൽ ജോലി ചെയ്യുന്ന അറബ് പൗരന്മാരാണെന്നും അവരിൽ ചിലർ നിയമോപദേശകർ ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.  വരും മാസങ്ങളിൽ കൂടുതൽ പേരെ പിരിച്ചു വിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.