അമീറിൻ്റെ വിയോഗം, ഇന്ത്യൻ എംബസിയിൽ ദുഃഖാചരണം

0
46

കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ്  അമീർ, ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനുള്ള ആദരസൂചകമായി ഡിസംബർ 17 ന് ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. വിദേശത്തുള്ള എല്ലാ ഇന്ത്യൻ ഹൈക്കമ്മീഷനുകളിലും എംബസികളിലും കോൺസുലേറ്റുകളിലും ദുഃഖാചരണം നടത്തും. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ  ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഉച്ചയ്ക്ക് 12:30-ന് മിഷനിലെ എല്ലാ ഉദ്യോഗസ്ഥരും രണ്ട് മിനിറ്റ് മൗനം ആചരിക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാരും  ഉച്ചയ്ക്ക് 12:30 ന് രണ്ട് മിനിറ്റ് മൗനം ആചരിക്കണമെന്ന് എംബസി അഭ്യർത്ഥിച്ചു.

ഇന്ത്യയിലുടനീളമുള്ള എല്ലാ ഇന്ത്യൻ സർക്കാർ കെട്ടിടങ്ങളിലും, ലോകമെമ്പാടുമുള്ള ഇന്ത്യൻ ഹൈക്കമ്മീഷനുകൾ/എംബസികൾ/കോൺസുലേറ്റുകൾ, ഇന്ത്യാ ഹൗസുകൾ എന്നിവയുടെ എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അന്നേ ദിവസം എല്ലാ ഔദ്യോഗിക, വിനോദ പ്രവർത്തനങ്ങളും മാറ്റിവയ്ക്കും

https://x.com/indembkwt/status/1736062055944204341?t=sbuTGpSx2Iu1iD2K_Y1xvw&s=08