കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് 7,685 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തി. സെപ്തംബർ മാസത്തിൽ 3,837 പേരെയും ഓഗസ്റ്റിൽ 3,848 പ്രവാസികളെയും ആണ് നാടുകടത്തിയത് . റസിഡൻസി നിയമ ലംഘകരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സുരക്ഷാ പരിശോധനകൾ എല്ലാ ഗവർണറേറ്റുകളിലും തുടരുകയാണ്, കേസുകളെ തുടർന്ന് ഒളിച്ചോടിയ പ്രവാസി തൊഴിലാളികൾക്ക് അഭയം നൽകരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു .